ഡോക്ടർമാരെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

  • 12/08/2025


കുവൈത്ത് സിറ്റി: ഡോക്ടറെ അധിക്ഷേപിക്കുകയും മറ്റൊരാളുടെ കൈ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തല്ലിയൊടിക്കുകയും ചെയ്ത കേസിൽ കുവൈത്തി പൗരനെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ അടയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നോർത്ത് സബാഹ് അൽ-സലേം സെന്ററിലാണ് സംഭവം നടന്നത്.

കേസ് രേഖകൾ അനുസരിച്ച്, പ്രതി രാത്രി വൈകി ഡ്യൂട്ടി സമയം കഴിഞ്ഞതിന് ശേഷം രണ്ട് ഡോക്ടർമാരെ പിന്തുടരുകയായിരുന്നു. സമയം കഴിഞ്ഞതിനാൽ മെഡിക്കൽ അവധി നൽകാൻ ഡോക്ടർമാർ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. പാർക്കിങ് സ്ഥലത്ത് വെച്ച് ഇയാൾ ഡോക്ടർമാരിൽ ഒരാളെ അധിക്ഷേപിക്കുകയും മറ്റേയാളെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഡോക്ടറുടെ കൈക്ക് ഒടിവുണ്ടായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പിന്നീട് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുന്നതുവരെ പ്രതിയെ തടങ്കലിൽ വെക്കാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Related News