കൂടു പൂട്ടാൻ മറന്നു; ഭക്ഷണം നല്‍കുന്നതിനിടെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു

  • 01/10/2023

ജപ്പാനില്‍ ഭക്ഷണം നല്‍കാനെത്തിയ മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. 53കാരനായ കെനിച്ചി കട്ടോയാണ് രക്തം വാര്‍ന്ന് മരിച്ചത്. ജപ്പാനിലെ ടൊഹോക്കു സഫാരി പാര്‍ക്കില്‍ വ്യാഴാഴ്‌ചയാണ് സംഭവം.


ജീവനക്കാരൻ ഭക്ഷണം നല്‍കാൻ നേരം കൂട് അടയ്‌ക്കാൻ മറന്നതാണ് അപകടത്തിന് കാരണം എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. ഭക്ഷണം നല്‍കുമ്ബോള്‍ കൂടിനുള്ളിലെ രണ്ടാമത്തെ വാതില്‍ പൂട്ടിയിരിക്കണം.

എന്നാല്‍ ജീവനക്കാരൻ വാതില്‍ അടയ്‌ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നല്‍കിയത്. ഇതിലൂടെ സിംഹം പുറത്തു വരികയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

പരിചയസമ്ബന്നനായ ജീവനക്കാരനായിരുന്നു കെനിച്ചി. ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്ത വാര്‍ന്നു കിടന്ന ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related News