തൃശൂര്‍ പൂരം വെടിക്കെട്ട് അനുമതി അനിശ്ചിതത്വം നീക്കാൻ ദേവസ്വങ്ങള്‍; എജിയോട് നിയമോപദേശം തേടും

  • 30/03/2025

തൃശൂർ പൂരം വെടിക്കെട്ട് അനുമതിയില്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കും വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങള്‍ സത്യവാങ്‌മൂലം നല്‍കിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങള്‍ക്ക് അനുമതി ലഭിച്ചത്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മില്‍ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കില്‍ 200 മീറ്റർ പാലിക്കേണ്ടി വരില്ല. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് പൂരം വെടിക്കെട്ട് കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികള്‍ ആണ് പൊട്ടിച്ചത്. പൂരത്തിന് 2000 കിലോ വീതം വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിക്കേണ്ടത്.

Related News