വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്ബിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈദ്ഗാഹുകള്‍ നടന്നു. ലഹരി വിരുദ്ധ സന്ദേശമുയർത്തിയാണ് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചത്.
ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്ന് പാളയം ഇമാം പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരുമായും സഹകരിക്കരുത്. ലഹരിവിരുദ്ധ പ്രചാരണങ്ങളില്‍ വിശ്വാസി സമൂഹം മുൻപന്തിയില്‍ നില്‍ക്കണമെന്നും പാളയം ഇമാം വ്യക്തമാക്കി. മലപ്പുറം മാഅദിൻ മസ്ജിദിലെ പെരുന്നാള്‍ നമസ്കാരത്തില്‍ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് ബീച്ചിലെ സംയുക്ത ഈദ് ഗഹില്‍ എം അഹമ്മദ് കുട്ടി മദനി പെരുന്നാള്‍ സന്ദേശം നല്‍കി.
ലഹരിയുടെ ചതിക്കുഴികളില്‍ യുവാക്കള്‍ വീണു പോകുമ്ബോള്‍ രാജ്യത്തിനാണ് നഷ്ടം. യുവാക്കള്‍ ലഹരിയില്‍ വീണു പോകുമ്ബോള്‍ രാജ്യത്തിനാണ് നഷ്ടം. യുവാക്കള്‍ ലഹരിയില്‍ വീണു പോകുന്നുണ്ട്. യുവാക്കളുടെ ഭാവി ഇത് മൂലം നഷ്ടമാകുന്നു. യുവാക്കളെ ലഹരിയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനക്കു ശേഷം കലൂർ സ്റ്റേഡിയത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ലഹരിക്കെതിരെ ബാനർ ഉയർത്തുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?