ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസ്, ഒരു പ്രതി കൂടി പിടിയില്‍

  • 31/03/2025

കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയില്‍. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി.

ഒന്നാം പ്രതിയായ അലുവ അതുല്‍, വാഹനം ഓടിച്ച സാമുവല്‍ എന്നിവർ ഒളിവില്‍ തുടരുകയാണ്. ക്വട്ടേഷൻ നല്‍കിയെന്ന് കരുതുന്ന ഓച്ചിറ സ്വദേശി പങ്കജ് മേനോനെ കൂടി കണ്ടെത്താനുണ്ട്. കൊലയാളി സംഘത്തില്‍പ്പെട്ട രാജപ്പൻ എന്ന രാജീവ്, വാഹനം നല്‍കിയ കുക്കു എന്ന് വിളിക്കുന്ന മനു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു.

ആറംഗ സംഘമാണ് സന്തോഷിനെ കാറിലെത്തി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. മുഖ്യപ്രതികളായ പ്യാരി, ഹരി എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ പങ്കുണ്ടെന്ന് സംശിക്കുന്ന ചക്കര അതുലും നിരീക്ഷണത്തിലാണ്.

Related News