വഖഫ് ബില്‍ പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമം, കോടതിയില്‍ നേരിടും; നിലപാട് പ്രഖ്യാപിച്ച്‌ മുസ്ലീം ലീഗ്

  • 02/04/2025

വഖഫ് സ്വത്തുക്കള്‍ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം വഖഫ് നിയമ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ്. വഖഫ് നിയമ ഭേദഗതി സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കെയാണ് വിഷയത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നത്. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായാലും കോടതിയില്‍ നേരിടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.

വഖഫ് ബില്‍ ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണ്. ഊടുവഴിയിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ഇത്തരം നടപടികളെ ശക്തമായി എതിര്‍ക്കും നേതാക്കള്‍ മലപ്പുറത്ത് പ്രതികരിച്ചു. 

Related News