ക്ഷേത്രത്തിലെ വിപ്ലവ ഗാനം:അലോഷിയെ പ്രതിയാക്കിയത് കേസ് ദുര്‍ബലമാക്കാന്‍,സംഘാടകരുടെ പേരെവിടെയന്ന് പരാതിക്കാരന്‍

  • 03/04/2025

കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ വിഷ്ണു സുനില്‍ പന്തളം ആരോപിച്ചു.ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ്.

ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടത്.പാട്ടുപാടിയ കലാകാരനല്ല. പരിപാടി സംഘടിപ്പിച്ചവർക്കാണ് കൂടുതല്‍ ഉത്തരവാദിത്തം.അവരുടെ ആരുടെയും പേര് പോലും എഫ്‌ഐആറില്‍ ഇല്ല.ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്

കടയ്ക്കല്‍ സിഐയ്ക്ക് താൻ നല്‍കിയ പരാതിയില്‍ മൊഴിയെടുത്ത് കേസെടുക്കണം.ഡിജിപിക്കും ഇക്കാര്യം ആവശ്യപെട്ട് പരാതി നല്‍കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ഹർജിക്കാരൻ പറഞ്ഞു.

Related News