ലഹരിക്കേസ് പ്രതികളായ 3 മാലിക്കാരെ കണ്ടെത്താൻ റെഡ് കോര്‍ണര്‍ നോട്ടീസ്; പ്രതികള്‍ രാജ്യം വിട്ടത് പൊലീസ് സഹായത്തോടെ

  • 05/04/2025

ലഹരിക്കേസില്‍ രക്ഷപ്പെട്ട മാലിക്കാരെ കണ്ടെത്താൻ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ലഹരിക്കേസില്‍ ജാമ്യം നേടിയ മാലി സ്വദേശികളായ ഐമാൻ അഹമ്മദ്, ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവര്‍ ജാമ്യത്തിലിറങ്ങി രാജ്യം വിടുകയായിരുന്നു.

പൊലീസ് സഹായത്തോടെ പ്രതികള്‍ രക്ഷപ്പെട്ട സംഭവം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 16.5 കിലോ ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്. വിദേശികളെ കണ്ടെത്തുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസും അതോടൊപ്പം ലുക്ക്‌ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 2018ലെ കേസിലാണ് വര്‍ഷങ്ങള്‍ക്കുശേഷം പ്രതികളെ പിടികൂടാൻ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്.

Related News