വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം: കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമോപദേശം

  • 07/04/2025

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസംഗത്തില്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

വെള്ളാപ്പള്ളി നടേശൻ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നതാണ് കേസെടുക്കാൻ സാധിക്കില്ലെന്നതിന് കാരണമായി ലഭിച്ച നിയമോപദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പലയിടത്തായി പരാതികള്‍ ലഭിച്ചിരുന്നു. 8 പരാതികള്‍ ലഭിച്ച എടക്കര പൊലീസിലാണ് നിയമോപദേശം തേടിയത്.

Related News