വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

  • 08/04/2025

വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പി ജയരാജന് അനുകൂലമായി ചക്കരക്കല്‍ ആർവി മെട്ടയില്‍ ഫ്ലക്സ് ബോർഡ് ഉയർന്നതിനെ കുറിച്ചു കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഈ കാര്യത്തില്‍ ആശയപരമായ വ്യക്തതയുള്ള നിലപാട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളെക്കാള്‍ വലുതാണ് പാർട്ടി. ഒപ്പം വ്യക്തികളുടെ സംഭാവന പാർട്ടിക്ക് കിട്ടുകയും വേണം. ഇഎംഎസാണ് അതിനെ ശരിയായി വിശകലനം ചെയ്തു പറഞ്ഞത്. ഇഎംഎസ് ഒരിക്കല്‍ പറഞ്ഞു. പാർട്ടിയെക്കാള്‍ വലുതായി പാർട്ടിയിലാരുമില്ല. പാർട്ടി മാത്രമേയുള്ളൂ അതോടൊപ്പം മറ്റൊരു തത്വമാണ് ജനങ്ങളാണ് ഏറ്റവും പ്രധാനം. ജനങ്ങളെക്കാള്‍ വലുതായി ഒരു നേതാവുമില്ല. ആ കാഴ്ച്ചപ്പാടാണ് ഇതിലെല്ലാമുള്ളത്.'

Related News