തേനീച്ച ആക്രമണം; അങ്കണവാടി ജീവനക്കാരിക്ക് ദേഹമാകെ കുത്തേറ്റു; രക്ഷപ്പെട്ടത് തോട്ടില്‍ മുങ്ങി നിന്ന്

  • 08/04/2025

കൂത്തുപറമ്ബില്‍ അങ്കണവാടി ജീവനക്കാരിക്ക് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ കുത്തേല്‍ക്കുകയായിരുന്നു. 

കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടില്‍ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണില്‍ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. ആ സമയത്തും ആക്രമണമുണ്ടായി. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി. 

Related News