ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചു; ഡ്രൈവറേയും കണ്ടക്ടറേയും പിടികൂടി എംവിഡി

  • 09/04/2025

ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും 10000 രൂപ പിഴയും ഈടാക്കി. അനുശ്രീ എന്ന ബസിനെതിരെയാണ് നടപടി.

മൂന്ന് പെരിയ മുതല്‍ പാറപ്രം വരെയാണ് ബസ് ഓടിച്ചത്. കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാത്ത ഡ്രൈവറേയും കണ്ടക്ടറേയും എംവിഡി പിടികൂടിയത്. ഈ ബസില്‍ ക്ലീനറും ഉണ്ടായിരുന്നില്ല.

Related News