എല്ലാത്തിനെയും വിമര്‍ശിച്ചാല്‍ വിശ്വാസ്യത കിട്ടില്ല,സര്‍ക്കാര്‍ നല്ല കാര്യം ചെയ്താല്‍ അത് ചൂണ്ടിക്കാട്ടണമെന്ന് തരൂര്‍

  • 10/04/2025

അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തിലെ ശശി തരൂരിന്‍റെ പ്രസംഗം കോണ്‍ഗ്രസിനുള്ളില്‍ ചർച്ചയാകുന്നു. കോണ്‍ഗ്രസ് പ്രതീക്ഷയുടെ പാർട്ടിയാകണം എന്ന നിർദ്ദേശമാണ് തരൂർ ഇന്നലെ പ്രസംഗത്തില്‍ മുന്നോട്ടു വച്ചത്. വിമർശിക്കുകയും പരാതി പറയുകയും ചെയ്യുന്ന ശൈലി മാത്രം പോര എന്നും ഭാവിക്കു വേണ്ടിയുള്ള പദ്ധതിയാണ് മുന്നോട്ടു വയ്ക്കേണ്ടത് എന്നുമുള്ള തരൂരിന്‍റെ നിലപാട് പാർട്ടിയിലുള്ള വ്യത്യസ്ത വീക്ഷണങ്ങളുടെ സൂചനയായായി.

പ്രതീക്ഷയുടെ പാർട്ടി, ക്രിയാത്മക നിലപാടുള്ള പാർട്ടി എന്ന തൻറെ പ്രസംഗത്തിലെ വാചകങ്ങള്‍ ഉള്ള ട്വീറ്റ് തരൂർ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു. എല്ലാത്തിനെയും വിമർശിച്ചാല്‍ വിശ്വാസ്യത നേടാൻ കഴിയില്ലെന്നും നല്ല കാര്യങ്ങള്‍ സർക്കാരുകള്‍ ചെയ്താല്‍ അത് ചൂണ്ടിക്കാട്ടണമെന്നും നേരത്തെ തരൂർ വ്യക്തമാക്കിയിരുന്നു.

Related News