ഇന്നലെ അയ്യപ്പസ്വാമി പള്ളിയുറങ്ങിയത് ശ്രീകോവിലിന് പുറത്ത്, ആയിരങ്ങള്‍ സാക്ഷിയായി 'കുട്ടി വനത്തില്‍' പള്ളിവേട്ട; ആറാട്ട് ഇന്ന്

  • 10/04/2025

ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച്‌ വെള്ളിയാഴ്ച പകല്‍ 11ന് പമ്ബയില്‍ ആറാട്ട് നടക്കും. ആറാട്ടിനായി രാവിലെ 9ന് പമ്ബയിലേക്ക് പുറപ്പെടും. ഘോഷയാത്ര 11ന് പമ്ബ ഗണപതി കോവിലില്‍ എത്തും. തിടമ്ബ് ആനപ്പുറത്തുനിന്ന് ഇറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.

തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ട്. ആറാട്ടിന് ശേഷം ദേവനെ പമ്ബാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലിനാണ് പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് ആറാട്ട് മടക്കഘോഷയാത്ര. സന്നിധാനത്ത് എത്തിയ ശേഷം ഉത്സവത്തിന് സമാപനം കുറിച്ച്‌ കൊടിയിറക്കും. പിന്നീട് ദേവനെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം.

Related News