'പൊതുസമൂഹത്തോട് മുഖ്യമന്ത്രി മാപ്പുപറയണം'; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്ന് വിഡി സതീശൻ

  • 11/04/2025

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി നീതി ന്യായ വ്യസ്ഥയില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തോടും ഏഷ്യാനെറ്റ് ന്യൂസിനോടും മാപ്പു പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ഒരു സര്‍ക്കാരിന് മാധ്യമപ്രവര്‍ത്തനത്തിന്‍റെ മുകളില്‍ എത്രമാത്രം ഇടപെടാൻ കഴിയുമെന്നതിന്‍റെ ഹീനമായ ഒരു ഉദാഹരണമാണ് ഈ കേസ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താൻ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വാതോരാതെ സംസാരിക്കുന്നവരാണ് നമ്മള്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസ് അതിന്‍റെ വെറൊരു ഭാഗം മാത്രമാണെന്നും വിഡി സതീശൻ പറഞ്ഞു.

Related News