കുപ്പിവെള്ളത്തില്‍ കണ്ടത് ചത്ത ചിലന്തിയെ, കമ്ബനിക്ക് പണികിട്ടി, കേസില്‍ കോടതി വിധിച്ചത് കനത്ത പിഴ

  • 11/04/2025

കുപ്പിവെളളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തില്‍ നിർമ്മാണ കമ്ബനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണ് കോടതി വിധിച്ചത്. കൊയമ്ബത്തൂരിലെ കമ്ബനിക്കാണ് പെരിന്തല്‍മണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയാണ് പിഴ. പ്രദേശത്തെ റസ്റ്റോറന്‍റില്‍ നടന്ന വിവാഹ സല്‍കാരത്തില്‍ ഭക്ഷണത്തിനൊപ്പം കൊടുത്ത വെളളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. 

ചിലന്തിവലയുള്‍പ്പെടെ കുപ്പിയില്‍ കണ്ടെത്തിയിരുന്നു. ചിലന്തിയെ കണ്ടതോടെ കുപ്പി കിട്ടിയ ആള്‍ അത് തുറക്കാതെ റസ്റ്റോറന്‍റില്‍ ഏല്‍പ്പിച്ചു. റസ്റ്റോറന്‍റ് ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്ന് വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് കമ്ബനിക്കെതിരെ കേസെടുത്ത് കോടതിക്ക് കൈമാറിയത്. ഇത്തരം സംഭവങ്ങളില്‍ നിർമ്മാതാക്കള്‍ക്കും വില്‍പ്പനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു.

Related News