മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടിയുമായി വിചാരണ കോടതി, അടുത്തയാഴ്ചയോടെ സമൻസ് അയക്കും

  • 11/04/2025

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ എസ്‌എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തില്‍ തുടർനടപടി തുടങ്ങാൻ കൊച്ചിയിലെ വിചാരണ കോടതി. കുറ്റപത്രം സ്വീകരിച്ചു കേസെടുത്തത്തിനെ തുടർന്ന് എതിർകക്ഷികള്‍ക്ക് സമൻസ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂർത്തിയാക്കും.

ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്ബർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെവീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.

Related News