വയനാട്ടില്‍ വിവിധ ഇടങ്ങളില്‍ കനത്ത വേനല്‍ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കല്‍പറ്റ, സുല്‍ത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലാണ് ശക്തമായ കാറ്റും മഴയും ലഭിച്ചത്. കേണിച്ചിറ പത്തില്‍പീടികയില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂരയും വാട്ടർ ടാങ്കും തകർന്നു.
നടവയലില്‍ കനത്ത കാറ്റില്‍ കോഴിഫാമിന്റെ ഷീറ്റുകള്‍ പറന്നുപോയതിനെ തുടർന്ന് 3500ലേറെ കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഏഴ് ലക്ഷത്തിനു മുകളില്‍ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു.
വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കേണിച്ചിറയിലടക്കം കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതോടെ കൃഷിനാശവും ഉണ്ടായി. നദീതീരങ്ങളില്‍ താമസിക്കുന്നവർക്കും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?