റീല്‍സെടുക്കാൻ തിരക്കുള്ള റോഡില്‍ കറങ്ങുന്ന കസേരയിട്ടിരുന്നു; സ്റ്റേഷനിലെ ദൃശ്യം കൂടി ചേര്‍ത്ത് റീലാക്കി പൊലീസ്

  • 18/04/2025

റോഡില്‍ കസേരയിട്ടിരുന്ന റീല്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാമില്‍ റീല്‍ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരക്കുള്ള റോഡിലിരുന്ന ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡില്‍ ഏപ്രില്‍ 12നായിരുന്നു സംഭവം. വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേല്‍ കാല് കയറ്റി വച്ച്‌ ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമില്‍ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി. 

സംഭവം വൈറലാവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ട്രാഫിക് നിയമം ലംഘിച്ച്‌ ചായകൂടിക്കാൻ പോയാല്‍ പ്രശസ്തിയല്, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും പ്രതി സ്റ്റേഷനില്‍ നില്‍ക്കുന്ന വീഡിയോക്കൊപ്പം പൊലീസ് പോസ്റ്റ് ചെയ്തു. റീല്‍സ് എടുക്കാൻ വേണിട കാണിച്ച സാഹസം ഒടുവില്‍ ബെംഗളൂരു പൊലീസിന്റെ റീല്‍സില്‍ അവസാനിച്ചുവെന്ന് പറയാം.

Related News