'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

  • 18/04/2025

ലഹരി പരിശോധനയില്‍ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല.

ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

Related News