തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ_മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്.
അതേസമയം, നിരന്തരമായി എത്തുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളില്‍ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. വ്യാജ ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇ-മെയില്‍ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബില്‍ നിന്നാണ്. പൊലീസിനെ വട്ടം ചുറ്റിക്കുന്നത് സൈബർ സൈക്കോ ആണെന്നാണ് സംശയം. ഇ മെയില്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പൊലീസ് ആവശ്യപ്പെട്ടു. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് ഇതുവരെ എടുത്തത്.
വ്യാജ ഇ മെയില്‍ ബോംബ് ഭീഷണിയില്‍ നട്ടംതിരിയുകയാണ് കേരളാ പൊലീസ്. വ്യാജ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് ഏറ്റവും വലിയ പ്രതിസന്ധി. ഏറ്റവും കൂടുതല്‍ സന്ദേശമെത്തിയത് തിരുവനന്തപുരത്താണ്. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒമ്ബത് കേസുകളെടുത്തുവെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടില്ല. ഇ-മെയില്‍ ഉണ്ടാക്കിയത് ഡാർക്ക് വെബ് ഉപയോഗിച്ചാണ്. ഹോട്ട്മെയിലില്‍ മെയില്‍ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബില്‍ നിന്നാണ്. വ്യാജ ഭീഷണി സന്ദേശം അയച്ച് പൊലീസിനെ വട്ടം ചുറ്റിക്കുന്ന 'സൈബർ സൈക്കോ' ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?