പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാള്‍; ചെന്നൈയില്‍വെച്ച്‌ കൈമാറി, വേടന്റെ മൊഴി

  • 28/04/2025

റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) മാലയില്‍നിന്ന് പുലിപ്പല്ല് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ മൊഴി പുറത്ത്. പുലിപ്പല്ല് താന്‍ തായ്ലന്റില്‍ നിന്ന് വാങ്ങിയതെന്നാണ് വേടന്റെ മൊഴി നല്‍കിയിരുന്നു. രഞ്ജിത്ത് എന്നയാളാണ് ഇത് കൈമാറിയതെന്നാണ് റാപ്പര്‍ വേടന്റെ മൊഴി.

വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാളാണെന്നും ചെന്നൈയില്‍വച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും മൊഴിയിലുണ്ട്. 

Related News