'ജോലി തടസ്സപ്പെടുത്തി'; ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

  • 15/05/2025

കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വനംവകുപ്പ് ഓഫീസില്‍ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാര്‍ വനംവകുപ്പ് ഓഫീസില്‍ എത്തി മോചിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ എംഎല്‍എ എത്തി ബലമായി ഇറക്കി കൊണ്ടു പോകുകയായിരന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജനീഷ് കുമാര്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം. സംഭവത്തില്‍ മൂന്ന് പരാതികളാണ് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ വനം വകുപ്പ് നല്‍കിയത്. അതേസമയം പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related News