'ഒരു ഖേദവുമില്ല, താൻ ചെയ്തത് ന്യായമാണ്'; പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര പറഞ്ഞെന്ന് അന്വേഷണ സംഘം

  • 20/05/2025

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതില്‍ തനിക്ക് ഖേദമില്ലെന്ന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ ഇന്റലിജൻസ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 

എനിക്ക് ഒരു ഖേദവുമില്ല, താൻ എന്തെങ്കിലും തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല, ചെയ്തത് ന്യായമാണെന്നാണ് താൻ കരുതുന്നതെന്നും അവർ ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ന്യൂസ് എക്സ് റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ചാര ശൃംഖലയുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 

Related News