'തികച്ചും അപകടകരമാണ് കാസയുടെ നീക്കങ്ങള്‍'; വര്‍ഗീയ വാദികള്‍ വിശ്വാസികളലെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍

  • 24/05/2025

മൈസൂര്‍ പാക്കിന്‍റെ പേര് മൈസൂര്‍ ശ്രീ എന്ന് പേരുമാറ്റുന്നതിന് പിന്നില്‍ ഒരു വിഭാഗം ആര്‍എസ്‌എസുകാരാണെന്നും ഇത് ഒരു തരം ഭ്രാന്താണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുർവർണ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ബിജെപിയും ആര്‍എസ്‌എസും ക്ഷേത്ര സംരക്ഷണ സമിതിയും എല്ലാം ഇതിന് പിന്നിലുണ്ട്. വേടനെതിരെ ബിജെപി നേതാവിന്‍റെ ഭാര്യ കേസ് കൊടുത്തിരിക്കുന്നു. 

നരേന്ദ്ര മോദിയെ വിമർശിച്ചുവെന്നാണ് പരാതി. മോദി വിമർശനത്തിനതീതനാണെന്ന് ആരാണ് പറഞ്ഞത്? ഇനിയും വിമർശിക്കും. വേടന്‍റേത് കലാഭാസം എന്നാണ് ആര്‍എസ്‌എസ് പറയുന്നത്. ജാതിയാണ് ഇതിന്‍റെ പിന്നില്‍. സാമൂഹ്യ ജീവിതത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളാണ് വേടൻ പാട്ടില്‍ ഉയർത്തിയത്. വേടനെ ഒരു ഗുരുഭൂതനെപ്പോലെ ചെറുപ്പക്കാരും കുട്ടികളും കരുതുന്നു. തെറ്റ് പറ്റിയപ്പോള്‍ വേടൻ ഏറ്റുപറഞ്ഞു. ഇതെല്ലാവരും ഉള്‍ക്കൊണ്ടെങ്കിലും ബിജെപിക്കും ആര്‍എസ്‌എസിനും ഉള്‍ക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഭരണഘടന പൂർണതയുള്ളതാണെന്ന് അഭിപ്രായമില്ല. സമ്ബന്നർ കുടുതല്‍ സമ്ബന്നരും ദരിദ്രർ കൂടുതല്‍ ദരിദ്രരും ആകുന്നു. കാസ തികച്ചും വർഗീയ സംഘടനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം വിരുദ്ധതയാണ് മുഖമുദ്ര. തികച്ചും അപകടകരമാണ് അവരുടെ നീക്കങ്ങള്‍. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും വർഗീയവത്ക്കരിക്കാൻ ശ്രമിക്കുന്നു. വിശ്വാസികള്‍ വർഗീയവാദികളല്ല.

Related News