നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് സ്ഥാനാര്‍ത്ഥി ക്ഷാമമില്ല, വിജയം ഉറപ്പ്: സണ്ണി ജോസഫ്

  • 25/05/2025

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ യുഡിഎഫ് പ്രഖ്യാപിക്കും എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

നിലമ്ബൂരില്‍ യുഡിഎഫിന് സ്ഥാനാര്‍ഥി ക്ഷാമമില്ല. എന്നാല്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ക്ഷാമം നിലനില്‍ക്കുന്നു. വിഎസ് ജോയ് പേരില്‍ തന്നെ വിജയമുള്ള നേതാവാണ്, ആര്യാടന്‍ ഷൗക്കത്ത് പ്രമുഖനായ നേതാവാണെന്നതില്‍ സംശയമില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. നിലമ്ബൂരില്‍ അന്‍വര്‍ എഫക്‌ട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. പി വി അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

വിജയം ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിയാകും യുഡിഎഫിന് നിലമ്ബൂരില്‍ ഉണ്ടാവുക. നല്ല ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്നും തന്റെ സജീവ സാന്നിധ്യം നിലമ്ബൂരില്‍ ഉള്‍പ്പടെ ഉണ്ടാകും. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

Related News