തീരത്തടിഞ്ഞ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; പ്രദേശത്താകെ കറുത്ത പുക, ആശങ്കപ്പെടാനില്ലെന്ന് കളക്ടര്‍

  • 29/05/2025

കൊല്ലം ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമില്‍ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് കറുത്ത പുക ഉയർന്നത് ആശങ്കയ്ക്ക് കാരണമായി.

കണ്ടെയ്നർ തീപിടിച്ചതില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാറ്റില്‍ ഗ്യാസ് വെല്‍ഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അപകടകരമായ വസ്തുക്കള്‍ കണ്ടെയ്നറുകളില്‍ ഇല്ലെന്നും ജില്ലാ കളക്ടർ എൻ. ദേവീദാസ് അറിയിച്ചു.

Related News