ഉദ്യോഗസ്ഥര്‍ക്കടക്കം നിര്‍ദ്ദേശവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്; 'പിഡബ്ല്യുഡി റോഡുകള്‍ അനുമതിയില്ലാതെ കുഴിക്കരുത്'

  • 31/05/2025

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം.

ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു. 

Related News