ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

  • 02/06/2025

നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് നിലമ്ബൂര്‍ കോടതിപ്പടിയിലാണ് കണ്‍വെന്‍ഷന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. 

യുഡിഎഫ് ക്യാമ്ബില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി മുന്നോട്ടുപോകുകയാണ്. 263 ബൂത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി. നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് നിലമ്ബൂര്‍ താലൂക്ക് ഓഫീസില്‍ ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്.

ആര്യാടന്‍ ഷൗക്കത്തിന് എട്ടുകോടിയുടെ ആസ്തിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

Related News