നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുല്‍ത്താൻ ബത്തേരി ഭദ്രാസനം സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.
വന്യജീവി ആക്രമണം വയനാട്ടിലെ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നത് ദുഃഖകരമാണെന്ന് ഓർത്തഡോക്സ് സഭ സുല്‍ത്താൻ ബത്തേരി ഭദ്രാസനം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റം വിമർശനാത്മകമാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള നടപടികള്‍ വേഗം നടക്കുന്നില്ലെന്നത് സർക്കാരിന്‍റെ കഴിവുകേടാണെന്നും മെത്രാപ്പോലീത്ത വിമര്‍ശിച്ചു.
വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ബർണബാസ് പറഞ്ഞു. വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് പ്രതികരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?