ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, ക്യാപ്റ്റനായി മലയാളിയും

  • 03/06/2025

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന(MSC Irina) വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പല്‍ വിഴിഞ്ഞം പുറംകടലിലെത്തും. എന്നാല്‍ ബര്‍ത്തിലടുക്കുന്നത് ആറാം തീയതിയാണ്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായാണ് ഐറീന എത്തുന്നത്. 

സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മലയാളിയായ തൃശ്ശൂര്‍ സ്വദേശി വില്ലി ആന്റണിയാണ് പടുകൂറ്റന്‍ കപ്പലിന്റെ ക്യാപ്റ്റന്‍. കണ്ണൂര്‍ സ്വദേശി അഭിനന്ദ് ഉള്‍പ്പെടെ 35 ജീവനക്കാരുണ്ട്. മെഡിറ്റേറിയന്‍ ഷിപ്പിങ് കമ്ബനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍.

Related News