സെമി ഹൈസ്പീഡ് റെയില്‍ യഥാര്‍ഥ്യമാകും, കേന്ദ്രം നിര്‍ദേശിച്ച മൂന്ന്, നാല് ലൈൻ പാത വികസനം അപ്രയോഗികം : ഇ ശ്രീധരന്‍

  • 04/06/2025

സെമിഹൈസ്പീഡ് റെയില്‍ യാഥാർത്ഥ്യമാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ഇ.ശ്രീധരൻ. റെയില്‍വെ മന്ത്രി ആവശ്യപ്പെട്ടാല്‍ ഉടൻ ദില്ലിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച്‌ ചർച്ച ചെയ്യുമെന്ന് മെട്രോമാൻ പറഞ്ഞു. കേന്ദ്രം നിർദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരൻ പറഞ്ഞു.


റെയില്‍വെ മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നലത്തെ കൂടിക്കാഴ്ചക്ക് ശേഷം സെമി ഹൈസ്പീഡ് പദ്ധതിയില്‍ സംസ്ഥാനത്തിന് ഉണ്ടായത് ആശങ്ക. ശ്രീധരന്‍റെ ബദലില്‍ ചർച്ചയാകാമെന്ന് പറയുമ്ബോഴും കേരളത്തില്‍ മൂന്ന് നാല് പാതാ വികസനത്തിനാണ് പരിഗണനയെന്നായിരുന്നു റെയില്‍വെ മന്ത്രിയുടെ പോസ്റ്റ് . എന്നാല്‍ വീണ്ടും പ്രതീക്ഷ നല്‍കുകയാണ് മെട്രോമാൻ. റെയില്‍വെമന്ത്രി ആവശ്യപ്പെട്ടാല്‍ ഉടൻ ദില്ലിയിലെത്തി ബദലില്‍ ചർച്ചക്ക് ഒരുക്കമാണ്.

ബദലാണ് സില്‍വർലൈനിനെക്കാള്‍ ഭേദം സ്ഥലമേറ്റെടുക്കലിനെതിരായ കടുത്ത പ്രതിഷേധവും കേന്ദ്രത്തിന്‍റെ എതിർപ്പും കാരണമായിരുന്നു സില്‍വർലൈൻ കെട്ടിപ്പൂട്ടേണ്ടിവന്നത്. എന്നാല്‍ കേന്ദ്രവുമായി അടുപ്പമുള്ള ശ്രീധരനും ഡിഎംആർസിയും വഴി വീണ്ടും പദ്ധതി ട്രാക്കിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. കേന്ദ്രത്തിന്‍റെ നയപരമായ തീരുമാനമാണ് ഇനി പ്രധാനം

Related News