ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷനും ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് മന്ത്രിയുടെ മറുപടി.
വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്ത മാസം കോണ്‍ക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?