ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ ഷിബിൻ വധക്കേസ്; വിദേശത്തു ഒളിവില്‍ കഴിയുന്ന ലീഗ് പ്രവര്‍ത്തകനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

  • 05/06/2025

തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്തു ഒളിവില്‍ കഴിയുന്ന ലീഗ് പ്രവർത്തകനായ തെയ്യമ്ബാടി ഇസ്മായിലിനെതിരെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയത്.

ഇസ്മായിലിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് പിന്നാലെയാണ് നടപടി. ഇസ്മായിലിനെതിരായ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്ബാടി ഇസ്മയില്‍ ഒഴികെയുള്ള ആറ് പ്രതികളും ജയിലിലാണ്.

Related News