പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്‍

  • 10/06/2025

വര്‍ഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേര്‍ന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോള്‍ നിലമ്ബൂരിലും അതേ സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്. മഴവില്‍ സഖ്യം ഇപ്പോഴും ശക്തിയായിത്തന്നെ നില്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്ബൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തെയും ഗോവിന്ദന്‍ ന്യായീകരിച്ചു. പിഡിപിയും ജമാ അത്തെ ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്ബാടുമുള്ള വര്‍ഗീയ ശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച്‌ പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്' എം വി ഗോവിന്ദന്‍ പറഞ്ഞു.

Related News