മലാപ്പറമ്ബ് സെക്‌സ് റാക്കറ്റ് കേസ്: രണ്ടു പൊലീസുകാരും പ്രതികള്‍; പെണ്‍വാണിഭ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം

  • 11/06/2025

മലാപ്പറമ്ബ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ടു പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ് ഈ പൊലീസുകാര്‍. കേസില്‍ ആകെ 12 പ്രതികളാണുള്ളത്.


കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിയാക്കിയിട്ടുള്ള പൊലീസുകാര്‍ക്ക് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്ബത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവര്‍ക്കുള്ളതായും വിവരം ലഭിച്ചിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ പൊലീസുകാര്‍ ബന്ധപ്പെട്ടതിന്റെ സൂചനകളും ലഭിച്ചു. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

Related News