ഇടതുപക്ഷ സ്ഥാനാർത്ഥിയായ എം സ്വരാജിന് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച് നിസമ്ബൂർ ആയിഷ. വെടിയുണ്ടകളെ പേടിച്ചിട്ടില്ല പിന്നെയാണോ ഈ ആക്രമണമെന്നും തന്നെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമാമെന്നും നിലമ്ബൂർ ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആരെന്ത് പറഞ്ഞാലും തന്‍റെ പിന്തുണ എം സ്വരാജിനാണ്. മരിക്കാൻ പേടിയില്ല. വിമർശനങ്ങളെ അടിച്ച് തകർക്കാൻ മുമ്ബും ശ്രമിച്ചിട്ടില്ല. മോശം ഭാഷ ഉപയോഗിക്കുന്നത് അവരുടെ സംസ്കാരമാണ്. കോണ്‍ഗ്രസ് പരാജയ ഭീതി കൊണ്ടാണ് ഇത് ചെയ്യുന്നത്. സൈബർ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും ആയിഷ പറഞ്ഞു.
അതേസമയം മുതിർന്ന നാടകനടി നിലമ്ബൂർ ആയിഷക്കെതിരെ യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണം സാംസ്കാരികമായി അധഃപതിച്ച പ്രവണതയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തിന്‍റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ് നിലമ്ബൂർ ആയിഷ. അവരെ തെറിവിളി കൊണ്ട് നിശബ്ദയാക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?