ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടിയായിട്ടുള്ള രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ലോകത്ത് സാധാരണനിലയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ചുപോകുന്ന രാഷ്ട്രമാണ്. എന്തുമാകാം അമേരിക്കയുടെ പിന്തുണയുണ്ട് എന്ന ധീക്കാരപൂര്‍ണമായ സമീപനമാണ് എല്ലാ കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്.'- മുഖ്യമന്ത്രി പറഞ്ഞു.
'അത്യന്തം സ്‌ഫോടാനാത്മകമായ വിവരങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. അതാണ് ഇറാന് നേരെ നടത്തിയ ആക്രമണം. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അത് ലോകസമാധാനത്തിന് ഭീഷണമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. സമാധാനകാംഷികള്‍ ഇതിനെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാവണം' - മുഖ്യമന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?