ആര്യനാട് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയ നഗര്‍ ഹൗസ് നമ്ബര്‍ 9ല്‍ അപര്‍ണയെ (24) ആണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്യാത്തി സ്വദേശിനി ശശിധരന്‍ നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ.
വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടത്. ഒരു വര്‍ഷം മുന്‍പാണ് അപര്‍ണയുടെ വിവാഹം കഴിഞ്ഞത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?