ദുരന്തം കവര്‍ന്നെടുത്ത പെട്ടിമുടി; ഇത്തവണ വോട്ട് ചെയ്യാന്‍ ആരുമില്ലിവിടെ

  • 03/12/2020

കേരളം മുഴുവന്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ട് ഉറപ്പിക്കാനായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ഓടി നടക്കുകയാണ്. എന്നാല്‍ ദുരന്തം കവര്‍ന്നെടുത്ത പെട്ടിമുടിയില്‍ ഇത്തരത്തിലുള്ള ആളും ആരവവുമില്ല. കാരണം ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരായി ആരും ഇല്ല എന്നതാണ്. 

ദുരന്തത്തില്‍ രക്ഷപ്പെട്ടവരും ഇവിടെ നിന്നും മാറി താമസിച്ചതോടെ പെട്ടിമുടി ഒരു ശ്മാശാന ഭൂമിയായി മാറി. മരിച്ചുവെന്ന്‌ രേഖപ്പെടുത്തി 46 വോട്ടര്‍മാരെയാണ് പെട്ടിമുടിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. രക്ഷപ്പെട്ട ബാക്കി തൊഴിലാളികളെ കമ്പനി ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഇതോടെ പെട്ടിമുടി ആരും തേടിയെത്താത്ത ഒരു അനാഥഭൂമിയായി മാറിയിരിക്കുകയാണ്.

Related News