കുതിരപ്പുറത്തെത്തി വോട്ട് തേടി സ്ഥാനാര്‍ത്ഥി; കൂടെ ഒരു ഒട്ടകവും

  • 04/12/2020


വോട്ടര്‍മാരെ ആകര്‍ഷിക്കാനായി പുത്തന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച മാസ്‌ക്ക് വരെ ഇപ്പോള്‍ പ്രചരണത്തില്‍ താരമാണ്. ഇത്തരത്തില്‍ നെടുമങ്ങാട് പെരുമല 27-ാം വാര്‍ഡിയെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ രീതി ഏറെ ശ്രദ്ധ നേടുകയാണ്. സ്വന്ത്ര സ്ഥാനാര്‍ത്ഥിയായ എസ് എം ഇബിനു കുതിരപ്പുറത്ത് എത്തിയാണ് വോട്ട് തേടുന്നത്. 

ഓട്ടോറിക്ഷയാണ് ഇബ്‌നുവിന്റെ ചിഹ്നം. എന്നാല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് കുതിരപ്പുറത്തുള്ള ഈ യാത്ര. ഇതോടൊപ്പം കൂട്ടായി ഒരു ഒട്ടകത്തെയും കൂട്ടിയിട്ടുണ്ട്. ഇവയെല്ലാം ഇബ്‌നുവിന്റെ  വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ തന്നെയാണ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.

Related News