കൊറോണക്കാലത്തെ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് പാലിക്കേണ്ട കാര്യങ്ങള്‍

  • 05/12/2020


കൊറോണക്കാലത്താണ് കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ വോട്ടെടുപ്പ് ദിവസത്തില്‍ വോട്ടര്‍മാര്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ് പാലിക്കേണ്ടത് എന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് വോട്ടര്‍മാര്‍ക്ക് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം 

തദ്ദേശ തെരെഞ്ഞെടുപ്പ്: വോട്ടെടുപ്പിന് പാലിക്കേണ്ട കാര്യങ്ങള്‍
കൊറോണക്കാലത്തെ തെരെഞ്ഞെടുപ്പാണ്. വോട്ട് ചെയ്യാനെത്തുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ മറക്കരുത്. 
വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യുക. 
പോളിംഗ് ബൂത്തില്‍ ഒപ്പിടാനായി സ്വന്തമായി പേന കരുതുക 
വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
സമ്മതിദായകര്‍ ഒഴികെ നിയമാനുസൃതമായ പാസില്ലാത്ത ആരും ബൂത്തുകളില്‍ പ്രവേശിക്കാന്‍ പാടില്ല.
ബൂത്തുകള്‍ക്ക് സമീപം രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരം എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.
വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആകണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ പാടില്ല.
ത്രിതല പഞ്ചായത്തില്‍ പോളിംഗ് സ്റ്റേഷന്റെ 200ഉം നഗരസഭയില്‍ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പാലിക്കണം. പെര്‍മിറ്റ് വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
വോട്ട് എന്ന അവകാശം ഉപയോഗപ്പെടുത്തുക സുരക്ഷിതം ആയിട്ട്.

Related News