35,000 രൂപയുടെ മരുന്ന് രോഗിക്ക് ലഭിച്ചത് 10 രൂപയ്ക്ക്; സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവം പങ്കുവെച്ച് ഡോക്ടര്‍

  • 05/12/2020

റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആതിമ മാധവ് പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ എത്തിയ ഒരു രോഗിയെ ചികിത്സിക്കേണ്ടി വന്നതിനെക്കുറിച്ചാണ് ആതിര തന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ രോഗിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ 35,000 രൂപയുടെ മരുന്ന് ലഭിക്കാന്‍ ചിലവായത് പത്ത് രൂപ ഒപി ടിക്കറ്റിന്റെ പണം മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ  കുറ്റവും കുറവുകളും  പോരായ്മകളും  ഡോക്ടര്‍മാരുടെ അലംഭാവവും മാത്രം ചര്‍ച്ച ചെയ്യുന്ന നമ്മളില്‍ പലര്‍ക്കും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എന്തൊക്കെ നൂതന ചികിത്സാ രീതികള്‍ ഉണ്ടെന്നോ, ഏതൊക്കെ സൗജന്യ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നോ അറിയില്ലെന്നും ആതിര പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം 


നെഞ്ചു വേദന ആയിട്ട് രാത്രി 9.30 മണിയോടെയാണ് അത്യാഹിത വിഭാഗത്തില്‍ ഈ രോഗി എത്തുന്നത്. നെഞ്ചിന്റെ ഇടത് വശം  ടിപ്പിക്കല്‍ കര്‍ഡിയാക് ചെസ്റ്റ് പെയിന്‍... Vitals ഒക്കെ stable.. ECG നോക്കിയപ്പോള്‍ ഹൃദയാഘാതമാണ്... അര മണിക്കൂര്‍ ആയി വേദന തുടങ്ങിയിട്ട് എന്ന് പറയുന്നു.. ഉടനടി കൊടുക്കേണ്ട ലോഡിംഗ് ഡോസ് മരുന്നുകള്‍ കൊടുത്തൂ... ഹൃദയത്തിന്റെ ധമനികളില്‍ രക്തം clot ആയി കിടക്കുന്നുണ്ട്.. എത്രയും വേഗം അലിയിക്കാനുള്ള (thrombolysis) മരുന്ന് ചെയ്യണം.. വെറും എംബിബിഎസ് യോഗ്യതയുള്ള, ഡ്യൂട്ടി ഡോക്ടര്‍ ആയ ഞാന്‍ ഈ മരുന്ന് തുടങ്ങിയാല്‍ അഥവാ രോഗിയുടെ സ്ഥിതി മോശം ആയാല്‍ ഇന്റര്‍വന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ് ഓ അല്ലെങ്കില്‍ ഒരു കാര്‍ഡിയോ വിദഗ്ധനോ ഇല്ലാത്ത സാഹചര്യത്തില്‍ എന്തിന് ഇത് ചെയ്തു എന്ന് നാളെ ചോദ്യം വരുമോ  ഇങ്ങനെ പല പല ചിന്തകളും ഒരു മിനിറ്റ് മനസ്സില്‍ കൂടി കടന്നു പോയി... 1000 നന്മ ചെയ്താലും ഇത് പോലെ ഒരു bitter incident ഉണ്ടായാല്‍ മതി നാളെ സമൂഹ മാധ്യമങ്ങള്‍ക്കും  ചാന്നെലുകാര്‍ക്കും ചര്‍ച്ച് ചെയ് ത് വിധി തീരുമാനിക്കാന്‍...
സിസ്റ്റ്‌റര്‍മാര്‍ രോഗിയെ ഉടനെ അകത്ത് ക്രിട്ടിക്കല്‍ കെയര്‍ മുറിയിലേക്ക് മാറ്റി, മോണിറ്റര്‍ ഓണ്‍ ചെയ്തു.. chest leads ഘടിപ്പിച്ച്.. pulse oximeter , bp cuff എല്ലാം ഘടിപ്പിച്ച്.. മാസ്‌ക് വഴി ഓക്‌സിജന്‍ നല്‍കി... Intubation set, defibrillator, crash cart ഇല്‍ emergency മരുന്നുകള്‍ എല്ലാം  ഒരുക്കി വെച്ചു...

Emergency interventions സാധ്യം ആയ മറ്റൊരു ആശുപത്രിയിലേക്ക് വേണമെങ്കില്‍ വിടാം.. പക്ഷേ അവിടെ വരെ എത്താന്‍ എടുക്കുന്ന ഓരോ നിമിഷവും ഹൃദയം കൂടുതല്‍ കൂടുതല്‍ തകര്‍ന്നു കഴിഞ്ഞിരിക്കും... രോഗിയെ ഏത് വിധേനയും രക്ഷിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ മനസ്സില്‍ അപ്പോഴും first priortiy യില്‍ നില്‍ക്കുന്നുള്ളു...  വരുന്നത് വരട്ടെ thrombolyse ചെയ്യാം എന്ന് തീരുമാനിച്ചു... 
ഉടനെ തന്നെ reteplase എന്ന മരുന്ന് ലോഡ് ചെയ്ത് വെച്ച്.. 18യൂണിറ്റ് മരുന്ന് സിറിഞ്ചില്‍ റെഡി ആക്കി അടുത്ത് തന്നെ സെറ്റ് ചെയ്തു വെച്ചു.. ഞങ്ങളുടെ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അജാസ് Ajas Jamal സാറിനെ ഉടനെ ഫോണ്‍ വിളി ച്ച്...' ഒരു inferior wall MI ആണ് sir.. ഞാന്‍ thrombolysis ചെയ്യാന്‍ പൊവ്വാണ് ' സാറിന്റെ okay കൂടി കിട്ടിയപ്പോള്‍ ധൈര്യം ആയി.. മിനിട്ടുകള്‍ക്ക് അകം പ്രതീക്ഷിക്കാതെ സാറും casuatly ലേക്ക് ഓടി എത്തി.. 8.30 വരെ അത്യാഹിതവിഭാഗത്തില്‍  അവസാന വട്ട സന്ദര്‍ശനം നടത്തി സര്‍ വീട്ടിലേക്ക് മടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... സര്‍ കൂടി വിളിപ്പുറത്ത് ഓടി വന്നപ്പോള്‍ ഇരട്ടി confidence ആയി... 

30 മിനിറ്റ് ഇടവിട്ട് രണ്ടു തവണ reteplase എന്ന injection ഞരമ്പ് വഴികൊടുത്തു..  രോഗി ്യൊptomatically better ആയി.. വേദന കുറഞ്ഞു ,രോഗി സമാധാനമായി  ചെറിയ ചിരി യും പാസ്സ് ആക്കി  emergency cot ല്‍ കിടക്കുന്നത് കണ്ടപ്പോഴാണ്  സത്യത്തില്‍ എന്റെ ശ്വാസം നേരെ വീണത്... 2 മണിക്കൂര്‍ കഴിഞ്ഞ് repeat ECG എടുത്തപ്പോള്‍ ശരിക്കും അല്‍ഭുത പ്പെട്ട് പോയി.. അത്രയ്ക്കും നല്ല resolution.. ഏറെക്കുറെ ഒരു normal ECG പോലെ തന്നെ ആയി എന്ന് വേണമെങ്കില്‍ പറയാം. 35000 രൂപ വിലയുള്ള reteplase എന്ന clot  buster മരുന്ന് ആണ് നമ്മള്‍ സൗജന്യമായി ഈ രോഗിക്ക് നല്‍കി ജീവന്‍ രക്ഷിച്ചത് .. ആകെ രോഗിയക്ക് ചിലവായത് ഒപി ചീട്ട് എടുക്കാനായി മുടക്കിയ 10 രൂപ മാത്രവും.

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ  കുറ്റവും കുറവുകളും  പോരായ്മ കളും  ഡോക്ടര്‍മാരുടെ അലംഭാവവും മാത്രം ചര്‍ച്ച ചെയ്യുന്ന നമ്മളില്‍ പലര്‍ക്കും അറിയില്ല, നമ്മുടെ അടുത്തുള്ള സര്‍കാര്‍ ആശുപത്രിയില്‍ എന്തൊക്കെ നൂതന ചികിത്സാ രീതികള്‍  സൗജന്യ മരുന്നുകള്‍  ഒക്കെയാണ് സാധാരണക്കാര്‍ക്ക് പ്രാപ്യം ആയ രീതിയില്‍ available ആണെന്ന് ഉള്ളത് എന്ന്. വളരെ പരിമിതമായ സാഹചര്യങ്ങളിലും രോഗികളുടെ benefit ന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പറ്റം നല്ല പൊതു ആരോഗ്യ കേന്ദ്രങ്ങളും അവിടെ കര്‍മ നിരതരായി ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനം അനുഷ്ഠിക്കുന്ന ഒരുപാട് ഡോക്ടര്‍മാരും ഉണ്ട് എന്ന് നമ്മള്‍ അറിയാതെ പോകുന്നു പലപ്പോഴും...



Related News