മുഖ്യമന്ത്രിയുടെ മുഖം എങ്ങനെ പുറത്തുകാണിക്കുമെന്ന് സിപിഎമ്മിന് ആശങ്ക: ചെന്നിത്തല

  • 05/12/2020

ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങള്‍ ആവേശകരമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത്  നമുക്ക് കാണാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ  പ്രചാരണവേളയില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാത്തത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇടതുമുന്നണിക്കും  ഉണ്ടായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

പിണറായി വിജയനാണ് നായകനെന്ന് ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു. പക്ഷെ നായകന്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ല. അദ്ദേഹം ടെലിവിഷന്‍ വഴി അല്ലെങ്കില്‍ വെര്‍ച്വല്‍ റാലി വഴി മാത്രം സംസാരിക്കുന്നു.  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കം യു.ഡി.എഫിന്റെ എല്ലാ നേതാക്കളും പൊതുയോഗങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട് ഇല്ലാത്ത ഒരാള്‍ മാത്രമേ ഉള്ളൂ, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

പിണറായി വിജയനാണ് നായകനെന്ന് ഇന്നലെ പറഞ്ഞു. പക്ഷെ നായകന്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ല

Related News