ഗോള്‍വാള്‍ക്കര്‍ വിഷയത്തില്‍ രാജീവ് ഗാന്ധിയെക്കുറിച്ച് മറുചോദ്യങ്ങളുമായി ശോഭാ സുരേന്ദ്രന്‍

  • 05/12/2020

രാജീവ് ഗാന്ധിയുടെ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ പിന്തുണ അറിയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗുരുജി ഗോള്‍വാള്‍ക്കര്‍ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ്  എന്നതാണ് ചോദ്യമെങ്കില്‍, രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ് ഖേല്‍ രത്‌നയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന എന്ന് വിളിക്കുന്നത് എന്ന് തിരിച്ച് ചോദിക്കേണ്ടി വരും എന്നാണ് പിന്തുണ അറിയിച്ചുകൊണ്ട് അവര്‍ പറഞ്ഞത്. 

നിങ്ങള്‍ നിരോധിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളര്‍ത്തിയ ഒരു മനുഷ്യന്‍ ആദരിക്കപ്പെടുന്നതില്‍ നിങ്ങള്‍ക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം ഇതൊക്കെ ആര് കാര്യമാക്കുന്നു എന്നും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Related News