തദ്ദേശ തെരഞ്ഞെടുപ്പ്; അഞ്ച് ജില്ലകള്‍ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്

  • 06/12/2020

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. അഞ്ച് ജില്ലകളാണ് ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 

24,584 സ്ഥാനാര്‍ത്ഥികളാണ് അഞ്ച് ജില്ലകളിലായി മത്സരരംഗത്തുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായിപാലിച്ച് കൊണ്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

Related News