മുക്കുപണ്ടം ബാങ്കില്‍ പണയം വെച്ച് ഒന്നരക്കോടി തട്ടി; യുവതി അറസ്റ്റില്‍

  • 06/12/2020

ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ഒന്നരക്കോടി രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി ബിന്ദുവാണ് അറസ്റ്റിലായിരിക്കുന്നത്. 

യൂണിയന്‍ ബാങ്കിന്റെ ശാഖയിലാണ് യുവതി മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ഫെബ്രുവരി മുതല്‍ നവംബര്‍ വരെ പലപ്പോഴായാണ് യുവതി തട്ടിപ്പ് നടത്തിയത്. അഞ്ചര കിലോ മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും ഒരു കോടി അറുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് തട്ടിയത്.

Related News