കേരളം നാളെ പോളിം​ഗ് ബൂത്തിലേക്ക്

  • 07/12/2020

കൊവിഡ് പോരാട്ടത്തിനിടെ കേരളം നാളെ പോളിം​ഗ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അന്തിമ  കണക്ക് പ്രകാരം നാളെ 6910 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.   ആലപ്പുഴയിൽ ഒരു സ്ഥാനാർത്ഥി മരിച്ചതിനാൽ ഒരു വാർഡ് ഒഴിവായിക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ കണക്കുകൾ അധികൃതർ പുറത്തുവിട്ടത്. പുതിയ കണക്ക് പ്രകാരം വോട്ടർമാരുടെ എണ്ണത്തിലും മാറ്റമുണ്ട്. അപ്പീൽ മുഖാന്തരം ലിസ്റ്റിൽ പുതിയതായി വോട്ടർമാരും,  കൂടാതെ പ്രവാസി ഭാരതീയ വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. അന്തിമ കണക്ക് പ്രകാരം പുരുഷൻ 41,58,395,
സ്ത്രീകൾ 46,68,267, ട്രാൻസ്ജെൻ്റേഴ്സ് 61, പ്രവാസികൾ 150 എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്കുകൾ.  ആകെ 6910 വാർഡുകളിലായി   88, 26,873 വോട്ടർമാരാണുളളത്.

Related News