സിപിഐഎം ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ച് പോളിംഗ് ബൂത്തില്‍; പ്രിസൈഡിങ് ഓഫീസറെ മാറ്റി

  • 08/12/2020

പോളിംഗ് ബൂത്തില്‍ സിപിഐഎമ്മിന്റെ ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ കൊറ്റങ്ക ജില്ലാ പഞ്ചായത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ജോണ്‍സ് കശുവണ്ടി ഫാക്ടറയിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറാണ് ഇത്തരത്തില്‍ പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചെത്തിയത്. അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌ക്ക് ധരിച്ചാണ് ഇവര്‍ എത്തിയത്. 

ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയെ മാറ്റി പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News