പോളിംഗ് ബൂത്തില്‍ നിന്നും കൈയ്യില്‍ ഒഴിച്ച സാനിറ്റൈസന്‍ കുടിച്ചു; വയോധിക ആശുപത്രിയില്‍

  • 08/12/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയ വയോധികയെ അബദ്ധത്തില്‍ സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്താണ് സംഭവം  നടന്നത്. പോളിംഗ് ബൂത്തിലേക്ക് കയറുമ്പോള്‍ അണുവിമുക്തമാക്കാന്‍ കൈയ്യില്‍ ഒഴിച്ച സാനിറ്റൈസര്‍ അറിയാതെ കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെയോടാണ് ഇവര്‍ വോട്ട് ചെയ്യാനായി എത്തിയത്. പോളിംഗ് ബൂത്തില്‍ എത്തിയപ്പോള്‍ കയ്യില്‍ സാനിറ്റൈസര്‍ ഒഴിച്ചു കൊടുത്തു. എന്നാല്‍ ഇത് സാനിറ്റൈസറാണെന്ന് മനസിലാക്കാതെ വയോധിക കുടിക്കുകയായിരുന്നു.

Related News